Thursday, May 17, 2018

സത്യം  പറയണം ബി ജെ പി യുടെ നാല് വർഷത്തെ ഭരണം കൊണ്ട് ജനാതിപത്യം തകർന്നോ. ഇപ്പോൾ പറയണം , എപ്പോളും ഇത് തന്നെ  പറഞ്ഞു ബോറടിപ്പിക്കരുത് . തകർന്നു എന്ന് തോന്നുന്നവർക്ക് വേറെ വഴി നോക്കാം . ഭൂരിഭാഗം ജനങ്ങളും അങ്ങനെ വിശ്വസിക്കുന്നില്ല അതിന്റെ തെളിവാണ് ഓരോ തെരെഞ്ഞെടുപ്പ് കഴിയുന്തോറും വോട്ടു ചെയ്യുന്നവരുടെ എണ്ണം കൂടുന്നത്. ജനങൾക്ക് കോടതിയിലും വിശ്വാസം ഉണ്ട്, അതിനു തെളിവ് വേറെ എങ്ങും തിരഞ്ഞു ബുദ്ദിമുട്ടേണ്ടതില്ല , ഓരോ ദിവസത്തെ പത്രം തന്നെ നോക്കിയാൽ മതി . ഓരോ കോടതി വിധിയിലും ജനം ആശ്വാസം കണ്ടെത്തുന്നു. ഓരോ ഭരണഘടന സ്ഥാപനവും അതിന്റെ ചുമതലകൾ നിറവേറ്റുനിന്നുമുണ്ട് . അത് കൊണ്ട് ഇത് ഇപ്പൊ നിർത്തുക , എന്നിട്ട് ബി ജെ പി യെ തോൽപ്പിക്കുക എങ്ങനെ എന്ന് ആലോചിക്കാതെ , ജനം തങ്ങൾക്കു എന്ത് കൊണ്ടു വോട്ടു ചെയ്യുന്നില്ല എന്ന് കണ്ടെത്തുക , എന്ത് ചെയ്താൽ ആണ് ജനം വോട്ടു ചെയ്യുക എന്നറിയുക. ജനത്തിന്റെ മനസ്സറിഞ്ഞു അവർക്കു ഒപ്പം നിൽക്കുന്ന പാർട്ടിക്ക് അവർ വോട്ടു ചെയ്യും , അല്ലാതെ മണ്മറഞ്ഞ ആരോടുയെങ്കിലും ജയന്തി ആഘോഷിക്കാനോ പുതിയ മതം ഉണ്ടാക്കി ജനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കാനോ ശ്രമിക്കാതെ ജനങ്ങളിലേക്ക്  ഇറങ്ങി ചെല്ലുക . അങ്ങനെ ചെയ്താൽ ഒരു നോട്ടയും ഇവി ഏവും നിങ്ങളെ തോൽപ്പിക്കില്ല , വെറും പ്രതീക്ഷ മാത്രം നൽകി കൊണ്ട് വന്ന ആപ് നെ ഡൽഹിയിലെ ജനം എങ്ങനെ അംഗീകരിച്ചു എന്ന് സമീപകാല ചരിത്രം മാത്രം. ( ആ പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ അവരെ ലോക്കൽ തെരഞ്ഞെടുപ്പിലും പഞ്ചാബിലും അകറ്റി നിർത്തി എന്നത് മറ്റൊരു കാര്യം ) ബി ജെ പി വളർന്നത് ഒരു വലിയ ദുരന്തം ആയി കാണുന്നവർ ആണ് ഇന്ന് രാജ്യത്തിൻറെ ശാപം . ബി ജെ പി വളരുന്നെങ്കിൽ മറ്റു പാർട്ടികൾ എന്ത് കൊണ്ട് വളരുന്നില്ല എന്ന് ആലോചിക്കുന്നതിനു പകരം ബി ജെ പിയെ തോൽപ്പിക്കുക എന്ന ഏക അജണ്ട വച്ച് മുന്നോട്ടു പോയാൽ പിന്നെ പൊടി പോലും ഇല്ല കണ്ടു പിടിക്കാൻ എന്ന അവസ്ഥ വരും . ബി ജെ പി അവിടെ നിൽക്കട്ടെ എന്ന് വക്കുക , അവരെക്കാൾ മെച്ചപ്പെട്ടത് എന്തുണ്ട് എന്ന് ജനത്തിന്റെ മുൻപിൽ വിശദീകരിക്കുക . നിലവിൽ ഉള്ള വര അതിൽ തൊടാതെ തന്നെ ചെറുതാക്കാൻ അതിനു അടുത്ത് ഒരു വലിയ വര വരച്ചാൽ മതി .